ഹുബ്ബള്ളി: രഞ്ജി ഫൈനലിന്റെ ആദ്യ ദിനം ശുഭം പുന്ദീറിന്റെ സെഞ്ചുറി മികവിൽ ജമ്മു കാഷ്മീരിന് മേൽക്കൈ. ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ ജമ്മു കാഷ്മീർ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 284 റൺസ് നേടി. ജമ്മു കാഷ്മീർ ക്യാപ്റ്റൻ പരസ് ദോഗ്ര ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.
തുടക്കത്തിൽ തന്നെ വിക്കറ്റുകൾ നഷ്ടമായ ടീമിനെ ശുഭം പുന്ദീറിന്റെ സെഞ്ച്വറിയാണ് (117*) കരകയറ്റിയത്. മികച്ച ബാറ്റിങ് പുറത്തെടുത്ത പുന്ദീർ ടീമിനെ മെച്ചപ്പെട്ട സ്കോറിലേക്ക് എത്തിക്കുകയായിരുന്നു. ക്യാപ്റ്റൻ പരസ് ദോഗ്ര പരിക്കേറ്റ് പുറത്തായതിനു ശേഷം മൂന്നാം വിക്കറ്റിൽ യുവതാരം അബ്ദുൾ സമദുമായി ചേർന്നാണ് ശുഭം പുന്ദീർ ടീമിനെ മെച്ചപ്പെട്ട സ്കോറിലെത്തിച്ചത്.